Month: December 2023

ഡോക്ടര്‍ ഷാഹ്നയുടെ മരണം: ഡോ റുവൈസിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിജി ഡോക്ടര്‍ റുവൈസിനെ സസ്പെന്‍ഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.…

വയനാട് വെണ്ണിയോട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

കല്‍പറ്റ: വയനാട് വെണ്ണിയോട് വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കല്ലട്ടി കോളനി സ്വദേശി കേളുവിന്റെ വീട്ടിലാണ് സംഭവം. കേളുവിന്റെ ഭാര്യ ശാന്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാസ് സിലിണ്ടർ മാറ്റുന്നതിനിടെയാണ് അപകടം. ആർക്കും പരിക്കില്ല.

മോട്ടോർ വാഹന വകുപ്പിലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ദീർഘിപ്പിച്ചു

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31-03-2024 വരെ ദീർഘിപ്പിച്ചിരിക്കുന്നു. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകൾക്ക് നികുതി ബോധ്യതയിൽ നിന്നും ജപ്തി നടപടികളിൽ നിന്നും ഒഴിവാകാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. 31-03-2019 നു ശേഷം നികുതി അടച്ചിട്ടില്ലാത്തതും 31-03-2023…

600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 393 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. 16 മെഡിക്കൽ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ…

വധശ്രമക്കേസിലെ പ്രതിയുടെ ബന്ധുക്കളിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങി: എസ്ഐക്ക്‌ സസ്പെൻഷൻ

ഉപ്പുതറ: വധശ്രമക്കേസിലെ പ്രതിയുടെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങി കേസിൽ എസ്ഐയെ സസ്പെൻഡ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ഉപ്പുതറ എസ്ഐ കെഐ നസീറിനെയാണ് എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ സസ്പെൻഡ് ചെയ്തത്. 10,000 രൂപയാണ് എസ്ഐ…

പുനർഗേഹം പദ്ധതി: ഫ്ളാറ്റുകൾ നിർമിക്കാൻ 37.62 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം കടകംപള്ളി വില്ലേജില്‍ പുനർഗേഹം പദ്ധതി പ്രകാരം 168 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് മന്ത്രിസഭ 37.62 കോടി രൂപയുടെ ഭരണാനുമതി നല്‍കി. തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി വിട്ടുനൽകിയ രണ്ടേക്കര്‍ ഭൂമിയിലാണ് ഫ്ലാറ്റുകള്‍ നിര്‍മിക്കുന്നത്. ഇവിടെ ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാനായി കേരള സംസ്ഥാന…

നവകേരള സദസ്: പരാതികളിൽ ജില്ലാതലത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് നിർദേശം

നവകേരള സദസിൽ തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പരാതികളിൽ രണ്ടാഴ്ച മുതൽ 45 ദിവസത്തിനകം തീർപ്പുകൽപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. നവകേരള സദസിൽ ലഭിക്കുന്ന പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമുണ്ടെങ്കിൽ പരമാവധി നാല്…

ഭരണഭാഷ സംബന്ധിച്ച നിർദേശങ്ങൾ കർശനമായി പാലിക്കാൻ നിർദേശം

ഭരണഭാഷ പൂർണമായും മലയാളമായിരിക്കണമെന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ച ഉത്തരവുകളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നു നിർദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു (സർക്കുലർ നമ്പർ. ഒ.എൽ-3/154/2023/പി.&എആർഡി, തീയതി 05/12/2023). ഓഫീസുകളിലെ എല്ലാ ബോർഡുകളും ആദ്യനേർപകുതി മലയാളത്തിലും…

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇയർ ബുക്ക് ഗവർണർ പ്രകാശനം ചെയ്തു

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന ഇയർ ബുക്കും വോട്ടർ പട്ടിക അവലോകന റിപ്പോർട്ടും രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശിപ്പിച്ചു.കഴിഞ്ഞ രണ്ടു വർഷത്തെ കമ്മീഷന്റെ പ്രവർത്തന റിപ്പോർട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ഗവർണർക്ക് കൈമാറി.…

ബിം, ജിസ്  പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു

തൊഴിൽ വകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ ആറു മാസം കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിംഗ് പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം.…