
കുടുംബശ്രീ യുവതികളുടെ സാമൂഹിക, സാംസ്‌കാരിക, ഉപജീവന ഉന്നമനത്തിനായി സംസ്ഥാനത്തുടനീളം രൂപീകരിച്ചിട്ടുള്ള ഓക്‌സിലിറി ഗ്രൂപ്പുകള്‍ നവീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി എല്ലാ സി ഡി എസ്സുകളിലും ഓക്‌സോമീറ്റ് 2023 സംഘടിപ്പിച്ചു.
സംസ്ഥാനതല ഉദ്ഘാടനം യൂണിവെഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എസ് ശ്രീലത അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ യു പവിത്ര, പ്രിന്‍സിപ്പല്‍ ഡോ എ മോഹന്‍കുമാര്‍, സംസ്ഥാന പ്രോഗ്രാം മാനേജര്‍ സി സി നിഷാദ്, ജില്ല പ്രോഗ്രാം മാനേജര്‍ ജെന്‍സി ജോണ്‍, പ്രോഗ്രാം ഓഫീസര്‍ രതീഷ് പിലിക്കോട്, ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എ അനീസ, സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ സി.സുജാത തുടങ്ങിയവര്‍ പങ്കെടുത്തു



