അ​ബൂ​ദ​ബി​യി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങളുടെ ഭാ​ഗ​മാ​യി ഒ​രു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ക​രി​മ​രു​ന്ന് പ്ര​യോ​ഗം. അ​ബൂ​ദ​ബി​യി​ലെ അ​ൽ വ​ത്ബ ഷോ ​ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ലി​ന്റെ ഉ​ന്ന​ത സം​ഘാ​ട​ക സ​മി​തി​യാ​ണ് പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി മെ​ഗാ ഇ​വ​ന്റു​ക​ളും ഷോ​യും വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ച​ത്. വെ​ടി​ക്കെ​ട്ട് 60 മി​നി​റ്റി​ല​ധി​കം നീ​ണ്ടു​നി​ൽ​ക്കും. ക​രി​മ​രു​ന്നി​ന്റെ അ​ള​വ്, സ​മ​യം, ഡി​സൈ​ൻ വൈ​വി​ധ്യം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ല് ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡു​ക​ൾ ത​ക​ർ​ക്കു​ന്ന​താ​കും പ്ര​ക​ട​നം. അ​തോ​ടൊ​പ്പം, 5,000ത്തി​ല​ധി​കം ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ൽ വ​ത്ബ ആ​കാ​ശ​ത്ത് ഡ്രോ​ൺ ഷോ​യും ന​ട​ക്കും. ഇ​തും പു​തി​യ റെ​ക്കോ​ഡ് സൃ​ഷ്ടി​ക്കും. ലേ​സ​ർ ഷോ, ​എ​മി​റേ​റ്റ്‌​സ് ഫൗ​ണ്ട​ൻ, ഗ്ലോ​വി​ങ്​ ട​വേ​ഴ്‌​സ് ഗാ​ർ​ഡ​ൻ, ഫെ​സ്റ്റി​വ​ലി​ന്റെ വി​വി​ധ പ​വി​ലി​യ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ത്തി​ന്റെ മാ​റ്റു​കൂ​ട്ടും. പു​തു​വ​ർ​ഷ​രാ​വി​ൽ ല​ക്ഷം ക​ള​ർ ബ​ലൂ​ണു​ക​ൾ ആ​കാ​ശ​ത്തേ​ക്ക് പ​റ​ത്തു​ന്ന ദൃ​ശ്യ​വി​രു​ന്നി​നും കാ​ണി​ക​ൾ സാ​ക്ഷ്യം​വ​ഹി​ക്കും. ഡി.​ജെ, ലൈ​വ് മ്യൂ​സി​ക് ഷോ​യും രാ​വി​ന്റെ ഭം​​ഗി​കൂ​ട്ടും