
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങളെല്ലാം ഡിസംബര്‍ 18 മുതല്‍ 20 ജില്ലയിലെ നിയോജകമണ്ഡലങ്ങളിലായി നടത്തുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ഥം വിവിധ കല-കായിക- മത്സരപരിപാടികള്‍ സംഘടിപ്പിക്കുന്നു.
ബൈക്ക് റാലി
നവകേരള സദസിന്റെ പ്രചരണാര്‍ഥം ചടയമംഗലം നിയോജകമണ്ഡലത്തില്‍ ഡിസംബര്‍ 16 ബൈക്ക് റാലി
മെഗാ തിരുവാതിര
കുടുംബശ്രീയുടെ നേതൃത്വത്തിൽ ഡിസംബര്‍ 18 കടയ്ക്കൽ ബസ്റ്റാന്റിൽ മെഗാ തിരുവാതിര
ഫ്ലാഷ് മോബ്
വിവിധ സ്ഥലങ്ങളിൽ ഫ്ലാഷ് മോബ് നടക്കും
കായിക മത്സരങ്ങള്‍
ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ നവകേരള സദസിന്റെ പ്രചരണാര്‍ഥം നാളെ ( ഡിസംബര്‍ 14) കബഡി മത്സരം വൈകിട്ട് നാലിന് സംഘടിപ്പിക്കും. ചിറക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് ഗ്രൗണ്ടാണ് വേദി.
കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 15ന് രാവിലെ 10ന് ക്രിക്കറ്റ് മത്സരം. കല്ലുവാതുക്കല്‍ കെ പി എച്ച് എസ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍.
കരുനാഗപ്പള്ളിയില്‍ ഡിസംബര്‍ 15ന് വൈകിട്ട് 4:30ന് കരുനാഗപ്പള്ളി ഗേള്‍സ് സ്‌കൂളില്‍ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരങ്ങള്‍. കോഴിക്കോട് സര്‍വകലാശാല- തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് ടീമുകളാണ് പങ്കെടുക്കുന്നത്.
കൂട്ടയോട്ടം ഇന്ന് (ഡിസംബര്‍ 13)
കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍ ഇന്ന് (ഡിസംബര്‍ 13) രാവിലെ എട്ടിന് കൊട്ടാരക്കര നഗരസഭയുടെ ആഭിമുഖ്യത്തില്‍ കൂട്ടയോട്ടം. സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍മൈതാനത്ത് തുടങ്ങി പുലമണ്‍ജംഗ്ഷനില്‍ സമാപിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കായികതാരങ്ങള്‍, കലാകാര•ാര്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരികമേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തിരുവാതിര മത്സരം
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തില്‍ കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ വിളംബര സായാഹ്നം ഇന്ന് (ഡിസംബര്‍ 13) വൈകിട്ട് മൂന്നിന് പുതിയകാവ് പുന്നക്കുളം എസ് എന്‍ ടി വി സംസ്‌കൃത യുപിഎസ് അങ്കണത്തില്‍. തിരുവാതിര മത്സരവുമുണ്ടാകും.
ഗാനമേളയും ഫ്‌ളാഷ്‌മോബും
തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് (ഡിസംബര്‍ 13) വൈകിട്ട് നാലിന് ചന്ദനത്തോപ്പ് ജംഗ്ഷനില്‍ ഗാനമേളയും ഫ്‌ളാഷ്‌മോബും.
ചവറ ഗ്രാമപഞ്ചായത്ത്തല വിളംബരജാഥ നാളെ (ഡിസംബര്‍ 14) വൈകിട്ട് നാലുമണിക്ക് കൊറ്റംകുളങ്ങര മുതല്‍ പട്ടത്താനംവരെ നടത്തും.



