മഹാ ജനസമുദ്രത്തെ സാക്ഷി നിർത്തി കടയ്ക്കലിൽ നവകേരള സദസ്സ്
കടയ്ക്കൽ ബസ്റ്റാന്റ് മൈതാനിയിൽ നടന്ന ചടങ്ങിൽ ചടയമംഗലം എം എൽ എ യും മന്ത്രിയുമായ ജെ ചിഞ്ചുറാണി അധ്യക്ഷയായിരുന്നു, സംഘടകസമിതി കൺവീനർ വിമൽ ചന്ദ്രൻ സ്വാഗതം പറഞ്ഞു. കടയ്ക്കലിൽ ഒരു പൊതുപരിപാടിയിൽ ഇത്തരത്തിൽ ഒരു ജന സഞ്ചയം ഉണ്ടായിട്ടില്ല.
രാവിലെ മുതൽക്കേ തന്നെ വിവിധ കൗണ്ടറുകളിൽ വൻ ജന തിരക്കാണ് അനുഭവപ്പെട്ടത്.ഇത്രയും ജന ബഹുല്യം കണക്കിലെടുത്താണ് സംഘാടക സമിതി ദേവീ ക്ഷേത്ര മൈതാനിയിൽ വേദി നിശ്ചയിച്ചിരുന്നത്.എന്നാൽ ചില പരാതികൾ കോടതിയുടെ പരിഗണനയ്ക്ക് വന്നതിന്റെ അടിസ്ഥാനത്തിൽ വേദി മാറ്റുകയാണ് ഉണ്ടായത്.
ബസ്റ്റാന്റ് മൈതാനിയിൽ കടക്കാനാവാതെ ആയിരങ്ങൾ ലൈവ് സ്ക്രീനിംഗിൽ ആണ് പരിപാടികൾ വീക്ഷിച്ചത്.