
ദേശീയ വടംവലി മത്സരം: മികവുമായി കടയ്ക്കല്‍ യുപി സ്‌കൂള്‍
തഗ് ഓഫ് വാര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ നടത്തിയ ദേശീയ വടംവലി മത്സരത്തില്‍ കരുത്ത് തെളിയിച്ച് കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സര്‍ക്കാര്‍ യുപി സ്‌കൂള്‍. മാഹാരാഷ്ട്രയില്‍ നടന്ന മത്സരത്തില്‍ ഗൗരിനന്ദന്‍, കാശിനാഥ്, അമല്‍ഷിനു, അനുരാഗ് എന്നിവര്‍ ഉള്‍പ്പെടുന്ന കേരള ടീം ഒന്നാം സ്ഥാനവും ഗോള്‍ഡ് മെഡലും കരസ്ഥമാക്കി.



