
ശബ്ദങ്ങളുടെ പുതിയ ലോകം തനിക്ക് സമ്മാനിച്ച സർക്കാരിനോടുള്ള സ്നേഹവും നന്ദിയും അറിയിക്കാൻ നന്ദനയെത്തി. ജന്മനാ കേൾവി പരിമിതിയുണ്ടായിരുന്ന നന്ദനയുടെ സ്വപ്നമായിരുന്നു ശ്രവണസഹായി എന്നാല്‍ സാമ്പത്തിക പരിമിതി തടസ്സമായി. തുടര്‍ന്നാണ് നന്ദന കഴിഞ്ഞ മെയ് മാസത്തിൽ ‘കരുതലും കൈത്താങ്ങും’ അദാലത്തിലൂടെ സര്‍ക്കാരിനെ സമീപിക്കുകയും ശ്രവണ സഹായി ലഭിക്കുകയും ചെയ്തത്.

നവകേരള സദസിന്റെ ഭാഗമായി തൃശൂർ സംഘടിപ്പിച്ച പ്രഭാതയോഗത്തിൽ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു നന്ദന. ഇവടെ വെച്ചാണ് കേൾവിയുടെ അദ്ഭുത ലോകത്തിലെത്താൻ തന്നെ സഹായിച്ച സർക്കാരിനുള്ള നന്ദി മുഖ്യമന്ത്രിയെ നന്ദന നേരിട്ടറിയിക്കുന്നത്. പലപ്പോഴും വലിയ ശ്രദ്ധ ലഭിക്കാതെ പോകുന്ന സങ്കടങ്ങൾ പോലും കേൾക്കാനും കാണാനും പരിഹാരിക്കാനും സർക്കാർ ഒപ്പമുണ്ടെന്ന് ഓർമ്മപ്പെടുത്തലായി മാറുകയാണ് നന്ദനയുടെ വാക്കുകൾ.
ഏതു പ്രതിസന്ധിയിലും താങ്ങായി മാറിയ സർക്കാരിനൊപ്പം ഒരു നവകേരള സൃഷ്ടിക്കായി അണിനിരക്കുകയാണിന്ന് നാട്.




