
കരട് വോട്ടര്‍ പട്ടികയില്‍ തിരുത്തലും ആക്ഷേപങ്ങളും ഉന്നയിക്കാനും പുതുതായി പേര് ഉള്‍പ്പെടുത്താനും ഡിസംബര്‍ ഒമ്പത് വരെ അവസരം. പരിശോധനയില്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് ന്യൂനത പരിഹരിച്ച് വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷിക്കുന്നതിനും സഹായം ലഭിക്കും. ആധാര്‍ നമ്പര്‍ വോട്ടര്‍ഐഡിയുമായി ബന്ധിപ്പിക്കുന്നതിനും അപേക്ഷിക്കാം.
17 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ നല്‍കാം. വോട്ടേഴ്‌സ് ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്പ്, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റ്www.ceo.kerala.gov.in എന്നിവയിലൂടെ അപേക്ഷ നൽകേണ്ടതാണ്



