
തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. ബാലരാമപുരത്ത് നിന്ന് 40 കിലോ കഞ്ചാവ് പിടികൂടി. കാട്ടാക്കട സ്വദേശിയായ ഷൈജു മാലിക്ക് ആണ് പിടിയിലായത്.
എക്സൈസിൻ്റെ ലഹരിവിരുദ്ധ സേനയാണ് കഞ്ചാവ് വേട്ട നടത്തിയത്. പുതുവത്സര വിപണി ലക്ഷ്യമിട്ട് എത്തിച്ച കഞ്ചാവ് ആണ് പിടികൂടിയത്.



