
കേരളത്തിൽ പ്രകൃതിദത്ത റബറിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പൊതുമേഖല സ്ഥാപനമായ കേരള റബ്ബർ ലിമിറ്റഡിനു (KRL) വേണ്ടി ഉചിതമായ (റബർ/റബർ ഉത്പന്നങ്ങൾക്ക് ഊന്നൽകൊടുക്കുന്ന) ലോഗോ ക്ഷണിച്ചു. അംഗീകരിക്കുന്ന ലോഗോയ്ക്ക് 10,000/- രൂപയും പ്രശസ്തിപത്രവും നൽകും. ലോഗോ A4 ഷീറ്റ് പേപ്പറിൽ പ്രിന്റ് എടുത്ത് ജനുവരി 20 നു മുൻപായി [email protected] എന്ന ഇമെയിൽ വഴിയോ “Kerala Rubber Limited, Administrative Office of KPPL, Newsprint Nagar P.O., Velloor, Kottayam- 686616” എന്ന വിലാസത്തിലോ അയക്കണം. വിശദവിവരങ്ങൾക്ക് 9633444645, 9645198920.




