
വ്യവസായ വകുപ്പും വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് വായ്പ, സബ്‌സിഡി ലൈസന്‍സ് മേള ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഡി രമേശന്‍ അധ്യക്ഷനായി.
വിവിധ പദ്ധതികളെ കുറിച്ച് വെട്ടിക്കവല വ്യവസായ വികസന ഓഫീസര്‍ സുബിന്‍ വിശദീകരിച്ചു. വിവിധ പദ്ധതികളുടെ വായ്പാ സബ്‌സിഡി വിതരണവും (35% വരെ), വിവിധ ലൈസെന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണവും രജിസ്‌ട്രേഷനും നടന്നു. പുതിയ സ്റ്റാര്‍ട്ട് അപ് പ്രോജക്ടുകളുടെ അപേക്ഷ സ്വീകരിച്ചു.

വ്യവസായ വകുപ്പ് ഇ ഡി ഇ ഗോപിക സുരേന്ദ്രന്‍, ചടയമംഗലം ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എം നിസാം, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി ബിജു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സാജിത ബൈജു, മറ്റ് വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



