കുമ്മിൾ പഞ്ചായത്ത്‌ ഇരട്ടക്കുളം, സുമതിമുക്ക് മിനി കുടിവെള്ള പദ്ധതി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർവ്വഹിച്ചു.2023 ഡിസംബർ 17 രാവിലെ 10 മണിയ്ക്ക് സുമതി മുക്കിൽ നടന്ന ചടങ്ങിൽ കുമ്മിൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മധു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ എസ് രാധിക സ്വാഗതം പറഞ്ഞു. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത്, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഹരി വി നായർ, കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ദിനേശ് കുമാർ, കെ ഉഷ,ആർ ജയന്തിദേവി, കുമ്മിൾ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രജിത കുമാരി,

ബ്ലോക്ക് മെമ്പർ സുധിൻ, ഇയ്യാക്കോട് വാർഡ് മെമ്പർ സുമേഷ്, പുല്ലുപണ മെമ്പർ റീന,,ജില്ലാ ഭൂജല ഓഫീസർ സുദർശനൻ,മുൻ ബ്ലോക്ക് മെമ്പർ വി സുബ്ബലാൽ,സി പി ഐ എം കടയ്ക്കൽ ലോക്കൽ സെക്രട്ടറി റ്റി എസ് പ്രഫുല്ലഘോഷ് ,വാർഡ് വികസന സമിതി അംഗം എസ് വികാസ് എന്നിവർ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി അനൂപ് കുമാർ എൽ നന്ദി പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത്‌ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപ ചിലവഴിച്ചാണ് ഇത് പൂർത്തീകരിച്ചത്..

error: Content is protected !!