
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് അങ്കണത്തില്‍ കേക്ക് വിപണന മേള ആരംഭിച്ചു.ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത 12 കുടുംബശ്രീ യൂണിറ്റുകളാണ് വിപണനത്തിനായി എത്തിയിട്ടുള്ളത്. ഗുണമേൻമയുള്ളതും ഹോം മേഡ് ഉത്പന്നങ്ങളുമാണ് ഇവിടെ വില്ക്കുന്നത്. പല അളവിലും തൂക്കത്തിലും ഉള്ള 11 ഇനത്തിനുള്ള കേക്കുകളും ചോക്ലേറ്റും ആല്‍ക്കഹോള്‍ കണ്ടന്റ് ഇല്ലാത്ത വൈനുകളുമാണുള്ളത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍ ആര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ സി ഡി ആതിര എന്നിവര്‍ പങ്കെടുത്തു.


