നവകേരള സദസ്സുമായി ബന്ധപ്പെട്ട് ചടയമംഗലം നിയോജക മണ്ഡലത്തിലെ ജില്ലാ – താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് സമിതി കൺവീനറന്മാർ എന്നിവരുടെ യോഗം 12 .12 .2023 ൽ ചേർന്ന് എടുത്ത തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു.
1 .നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം എല്ലാ ഗ്രന്ഥശാലകളും ഡിസംബർ 15ന് മുൻപായി ബോർഡ് സ്ഥാപിക്കണം.
2 ഡിസംബർ 17 ഞായർ വൈകിട്ട് 5 മണി മുതൽ ഗ്രന്ഥശാല അങ്കണത്തിൽ സർക്കാർ തീരുമാനിച്ച വീട്ടുമുറ്റയോഗങ്ങളുടെ മാതൃകയിൽ അക്ഷരമുറ്റ സദസ്സുകൾ സംഘടിപ്പിക്കണം. സദസ്സിൽ വിവിധ വേദികളിലെ അംഗങ്ങളെയും പൊതുജനങ്ങളെയും പങ്കെടുപ്പിക്കണം. ഉദ്ഘാടനവും സദസിന്റെ പ്രാധാന്യം വിശദീകരിക്കലും ഉണ്ടാകണം.
3 .ഡിസംബർ 17 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നവകേരള ദീപം എന്ന ക്യാമ്പയിൻ സംഘടിപ്പിക്കണം. ഗ്രന്ഥശാല അങ്കണത്തിൽ 100 ൽ കുറയാത്ത ദീപങ്ങൾ തെളിയിക്കണം. ആകർഷകമായ ഒരു പരിപാടിയാക്കി മാറ്റണം. ഇതിൻെറ ഫോട്ടോ പഞ്ചായത്ത് സമിതി ഗ്രൂപ്പുകളിൽ ഇടണം.
4 .ഡിസംബർ 20 ബുധൻ വൈകിട്ട് 3:00 മണിക്ക് കടയ്ക്കൽ ദേവി ക്ഷേത്ര മൈതാനത്ത് നടക്കുന്ന നവകേരള സദസ്സിൽ ഒരു ഗ്രന്ഥശാലയിൽ നിന്നും 25 ൽ കുറയാത്ത അംഗങ്ങൾ പങ്കെടുക്കണം.
5 . പഞ്ചായത്ത് സംഘാടക സമിതികൾ സംഘടിപ്പിക്കുന്ന വിളംബര ജാഥയിൽ ഗ്രന്ഥശാല പ്രവർത്തകർ പങ്കെടുക്കണം.
നവ കേരളസദസ്സുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികൾ ഗ്രന്ഥശാലയുടെ പ്രവർത്തന പരിപാടിയിൽ ഉൾപ്പെടുത്താവുന്നതാണ്.