
ചിതറ ഗവ എൽപി സ്കൂളിൽ പാചകപ്പുരയും മാലിന്യ സംസ്കരണ കേന്ദ്രവും ഉദ്ഘാടനം ചെയ്തു. പാചകപ്പുര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എൽ ശിവ പ്രസാദ് അധ്യക്ഷനായി. പ്രധാന അധ്യാപകൻ രാജു സ്വാഗതം പറഞ്ഞു. സ്കൂളിലെ മാലിന്യ സംസ്കരണ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ എം രജിത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ഉഷ, ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ അബ്ദുൽ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് അരുൺകുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അമ്മൂട്ടി മോഹനൻ, പഞ്ചായത്തംഗം ലക്ഷ്മി പ്രസാദ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കരകുളം ബാബു, എഇഒ ആർ ബിജു, എൻഎംഒ ഷാനവാസ്, ബിപിസി ആർ രാജേഷ്, പി ഗിരീഷ്, ഹക്കിം, നിജി, വിനോദ്, ഐറിൻ ദീപ, അനുഷ, ഷെറിൻ എന്നിവർ സംസാരിച്ചു.



