
ചവറുകളും, ഫുഡ് വേസ്റ്റുകളും നിറഞ്ഞ കടയ്ക്കലിലെ നവ കേരള വേദി വൃത്തിയാക്കുക എന്നത് സംഘാടകസമിതിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു.

എന്നാൽ ആ ദൗത്യം വളരെ ഭംഗിയായി ചെയ്തു തീർക്കാൻ കടയ്ക്കലിന്റെ പെൺ സേനയ്ക്കായി.കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്ക് കീഴിൽ 19 വാർഡുകളിലെ മുഴുവൻ വീടുകളിലും ഇവരുടെ സേവനം ലഭിക്കുന്നു.ഒരുകൂട്ടം കലാകാരികൾ കൂടിയാണിവർ സ്വന്തമായി ഒരു ഡാൻസ് ഗ്രൂപ്പ് തന്നെ ഇവർക്കുണ്ട്. കടയ്ക്കലിലെ നവ കേരള വേദിയിലും ഇവർ നൃത്ത പരിപാടി നടത്തി.

കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ 2016 മുതലാണ് ഹരിത കർമ്മ സേനയുടെ പ്രവർത്തനം ആരംഭിച്ചത്.



