
കൊല്ലം ജില്ലാ ബഡ്‌സ് കലോത്സവത്തിൽ കടയ്ക്കൽ പഞ്ചായത്ത് ബഡ്‌സ് സ്കൂളിന് ഒന്നാം സ്ഥാനം.സംഘനൃത്തം, ഒപ്പന, നാടോടിനൃത്തം, ചെണ്ട എന്നീ മത്സരങ്ങളിൽ ഫസ്റ്റ്, നാടോടിനൃത്തം ജൂനിയർ, പെയിന്റിംഗ്, നാടൻപാട്ട് ജൂനിയർ, ലളിതഗാനം ജൂനിയർ എന്നീ വിഭാഗത്തിൽ സെക്കൻഡും, ലളിതഗാനം, നാടൻപാട്ട് എന്നിവയിൽ തേർഡും സ്ഥാനങ്ങൾ കടയ്ക്കൽ ബഡ്‌സ് സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കി.ആകെ 35 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനംത്ത് എത്തിയത്.

കഴിഞ്ഞ വർഷം 27 പോയിന്റ് നേടി കടയ്ക്കൽ ബഡ്‌സ് സ്‌കൂൾ രണ്ടാം സ്ഥാനം നേടിയിരുന്നു.കൊല്ലം ജില്ലാതല ബഡ്‌സ് കാലോത്സവം “ക്രയോൺസ് നവംബർ 30 വ്യാഴാഴ്ച കൊല്ലം ശ്രീ നാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ നടന്നു .ലയം, ധ്വനി, രചന എന്നീ മൂന്ന് വേദികളിലായി വിവിധ മത്സരങ്ങൾ നടന്നു

കൊല്ലം ജില്ലയിലെ വിവിധ പഞ്ചായത്തിൽ നിന്നുമുള്ള ബഡ്‌സ് സ്കൂളുകൾ മത്സരത്തിൽ പങ്കെടുത്തു.ആദ്യം പഞ്ചായത്ത് തലത്തിലും, ബ്ലോക്ക് തലത്തിലും മറ്റുരച്ചതിന് ശേഷമാണ് ജില്ലയിൽ എത്തിയത്..കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

കടയ്ക്കൽ പഞ്ചായത്ത് ബഡ്‌സ് സ്കൂൾ നാടിനാകെ മാതൃക ആണ്.കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2016 ൽ 7 കുട്ടികളുമായി ആരംഭിച്ച ബഡ്‌സ് സ്കൂൾ ഇന്ന് 100 ഓളം കുട്ടികൾ പഠിക്കുന്ന ഒരു മഹാ സംരംഭമായി മാറിക്കഴിഞ്ഞു. പ്രവർത്തനം ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ തന്നെ സാമൂഹിക ക്ഷേമ വകുപ്പിന്റെ രജിസ്ട്രേഷൻ നേടി എടുത്തു.കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ ആണ് കടയ്ക്കൽ ബഡ്‌സ് സ്കൂൾ.

പരിചയ സമ്പന്നരായ ടീച്ചർ മാരുടെ നേതൃത്വത്തിൽ സ്പീച്ച് തെറാപ്പി, പെൺ കുട്ടികൾക്കുവേണ്ടി സ്പെഷ്യൽ കൗൺസിലിംഗ് എന്നിവ നടന്നുവരുന്നു, കൂടാതെ ഫിസിയോ തെറാപ്പി സെന്ററും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും, ഒരുകൂട്ടം അധ്യാപകരും, ജീവനക്കാരും, ഈ കുട്ടികളെ സ്നേഹിക്കുന്ന കടയ്ക്കലിലെ ജനങ്ങളും ഈ സംരംഭത്തിന് എല്ലാ പിന്തുണയും നൽകി കൂടെ ഉണ്ട്.

ഭിന്നശേഷി കഴിവുകൾ പ്രോത്സാഹിപ്പിക്കുക വഴി കുട്ടികളിൽ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ കഴിയും എന്നതിന് ഒരു മാതൃകയാണ് ഈ സ്കൂൾ.കലാ, കായിക കഴിവുകൾ ഏറെയുള്ള കുട്ടികളാണ് ഇവിടുള്ളത്. പാട്ടും, ഡാൻസും, ചിത്രരചനയും എല്ലാത്തിലും ഇവർ മുൻപന്തിയിലാണ്.ബഡ്‌സ് കാലോത്സവത്തിൽ കൊല്ലം ജില്ലയിൽ ഒന്നാമതെത്താൻ പലപ്പോഴും കഴിഞ്ഞിട്ടുണ്ട്.

കൂടാതെ ഒട്ടനവധി അവാർഡുകളും നേടാൻ കഴിഞ്ഞിട്ടുണ്ട്.കൂടാതെ സ്കൂളിൽ നല്ലൊരു ജൈവ പച്ചക്കറി തോട്ടവും ഇവർ പരിപാലിച്ചു വരുന്നു, വെണ്ടയും, പയറും, കത്തിരിയും അടക്കം ഒട്ടനവധി പച്ചക്കറി നൂറ് മേനി വിളവ് നൽകി.ബഡ്‌സ്സ്കൂൾ കുട്ടികളുടെ മാനസിക ഉല്ലാസം മെച്ചപ്പെടുത്താനും, കൃഷിയിലേക്ക് അവരെ പഠിപ്പിക്കാനും ഇതിലൂടെ സാധിക്കാൻ കഴിഞ്ഞെന്നു ടീച്ചമാർ സാക്ഷ്യപ്പെടുത്തുന്നു

കടയ്ക്കൽ പഞ്ചായത്തും, ബഡ്‌സ്കൂൾ ടീച്ചർമാരും, ജീവനക്കാരും, രക്ഷകർത്താക്കളും കുട്ടികൾക്കുവേണ്ട നിർദേശങ്ങൾ നൽകുന്നു.ശ്രീ. എം മനോജ് കുമാർ പ്രസിഡന്റായ പഞ്ചായത്ത് ഭരണ സമിതി എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ട്.നമ്മുടെ സമൂഹത്തിനു ഒരു നല്ല മാതൃക കൂടി കാട്ടി കൊടുക്കുകയാണ് ഈ കുരുന്നുകൾ. ഇവർ നാളെയുടെ നന്മകളാകട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.
ഒന്നാം സ്ഥാനം നേടിയ സംഘനൃത്തം
ഒന്നാം സ്ഥാനം നേടിയ ഒപ്പന





