
കടയ്ക്കൽ കുറ്റിക്കാട് സി.പി. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ NSS വോളണ്ടിയേഴ്‌സും അദ്ധ്യാപകരും ഗാന്ധിഭവന്‍ സന്ദര്‍ശിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഉൾപ്പടെയുള്ളവർ കുട്ടികളെ സ്വീകരിച്ചു. ഗാന്ധിഭവന്‍ കുടുംബാംഗങ്ങളുടെ ജീവിതാനുഭവങ്ങള്‍ കണ്ടും കേട്ടും അതില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമെന്ന് പ്രതിജ്ഞ ചെയ്തുമാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്.




