
കേരളത്തിലെ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും, മുൻസിപ്പാലിറ്റികളിലും “’കേരളസൊല്യൂഷൻ ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻഫർമേഷൻ” (കെ-സ്മാർട്ട്) സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ നിലവിൽ വരുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10 ന് കൊച്ചി കലൂർ ഗോകുലം കൺവെൻഷൻ സെന്ററിലാണ് ചടങ്ങ്.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രിമാർ, എംപി, എം.എൽ.എ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.


