
ചടയമംഗലം ബ്ലോക്ക്പഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി ഗുണഭോക്തൃ സംഗമവും ആദ്യഗഡുവിതരണവും നടന്നു. എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 30 എസ് സി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി ധനസഹായ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതി പ്രകാരം ഒരു വിദ്യാര്‍ഥിക്ക് രണ്ട് ലക്ഷം രൂപയുടെ ധനസഹായം നാല് ഗഡുക്കളായി നല്‍കും.
ജോയിന്റ് ബി ഡി ഒ ഷജീറ അധ്യക്ഷയായി. പട്ടിക ജാതി വികസന ഓഫീസര്‍ റീന തോമസ്, എസ് സി കോര്‍ഡിനേറ്റര്‍മാരായ സി ദീപുപേഴുംമൂട്, സിഞ്ചു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



