കൊല്ലം : ഓൺലൈൻ ഡെലിവറി രംഗത്ത് പണിയെടുക്കുന്ന ഗിഗ്ഗ് വർക്കർമാർക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കണമെന്ന് ആൾ ഇന്ത്യ ഗിഗ്ഗ് വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ കൺവെൻഷൻ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

സിഐടിയു ഭവനിൽ ചേർന്ന കൺവെൻഷൻ ആൾ ഇന്ത്യ ഗിഗ്ഗ് വർക്കേഴ്സ് യൂണിയൻ .കൺവെൻഷനിൽ അൻസാർ മുഹമ്മദ്‌ അധ്യക്ഷനായി.സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ജി ആനന്ദൻ,ഷോപ്പ്സ് യൂണിയൻ ഭാരവാഹികളായ ജെ ഷാജി,സുധീർ ലാൽ എന്നിവർ സംസാരിച്ചു. രാമകൃഷ്ണൻ സ്വാഗതവും ഷേർഖാൻ നന്ദിയും പറഞ്ഞു. സൊമാറ്റോ, സ്വിഗ്ഗി,എന്നീ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ യോഗത്തിൽ പങ്കെടുത്തു.

ഭാരവാഹികൾ : അരുൺകൃഷ്ണ (പ്രസിഡന്റ്‌),നൗഷാദ് ( വൈസ് പ്രസിഡന്റ്), ഷേർഖാൻ (സെക്രട്ടറി), രാമകൃഷ്ണൻ(ജോയിന്റ് സെക്രട്ടറി ),അൻസാർ മുഹമ്മദ് ( ട്രഷറർ)