28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം. വൈകിട്ട് നിശാഗന്ധിയിൽ നടക്കുന്ന സമാപനച്ചടങ്ങിൽ നടൻ പ്രകാശ് രാജ് മുഖ്യാതിഥിയാകും. വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ഏറ്റുവാങ്ങും. വെള്ളിയാഴ്ച അഞ്ചു തിയറ്ററുകളിലായി 15 ചിത്രങ്ങളുടെ പ്രദർശനം മാത്രമാണുള്ളത്. അവസാനദിനമായതിനാൽ ചിത്രങ്ങൾക്ക് റിസർവേഷനില്ല.
വൈകിട്ട് ആറു മണിയ്ക്കാണ് സമാപനച്ചടങ്ങ്. അന്താരാഷ്ട്ര മൽസര വിഭാഗത്തിലെ സിനിമകൾക്കുള്ള അവാർഡുകളും നെറ്റ് പാക്, ഫിപ്രസ്കി, കെ.ആർ മോഹനൻ അവാർഡുകളും സമ്മാനിക്കും. ക്യൂബയുടെ ഇന്ത്യൻ സ്ഥാനപതി അലെഹാന്ദ്രോ സിമാൻകാസ് മറിൻ ചടങ്ങിൽ വിശിഷ്ടാതിഥിയാകും. വി.കെ പ്രശാന്ത് എം.എൽ.എയാണ് അധ്യക്ഷൻ