
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ അധികാര പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 32 സാമൂഹ്യപഠനമുറി സെന്ററുകളില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. പ്ലസ്ടു/ ടി.ടി.സി/ ഡിഗ്രി/ ബി.എഡ് യോഗ്യതയുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 15,000 രൂപ വേതനമായി ലഭിക്കും. പഠനമുറികള്‍ പ്രവര്‍ത്തിക്കുന്ന സങ്കേതങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ ജാതി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ എട്ടിന് മുന്‍പായി പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, സത്രം ജംഗ്ഷന്‍, നെടുമങ്ങാട് എന്ന വിലാസത്തില്‍ ലഭ്യമാക്കണം.



