
ലഡാക്കില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 4.5 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 4.33 ഓടെ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് അറിയിച്ചത്. അഞ്ച്കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
അതേസമയം ജമ്മുകാശ്മീരിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കിഷ്ത്വാര്‍ ജില്ലയില്‍ റിക്ടര്‍ സ്‌കെയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പുലര്‍ച്ചെ 1.10ഓടെ അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നാണ് എന്‍സിഎസ് അറിയിച്ചത്. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.


