പച്ചക്കറി വികസന പദ്ധതി പ്രകാരം ചിതറ ഗ്രാമപഞ്ചായത്തചന്റ കൃഷി ഭവന്റെ ഗ്രീന്‍ വാലി എ ഗ്രേഡ് ക്ലസ്റ്ററിന്റ നേതൃത്വത്തില്‍ പച്ചക്കറിതൈ ഉല്‍പാദന യൂണിറ്റ് ആരംഭിച്ചു. മതിരയില്‍ സുഗന്ധദേവി, കലയപുരത്ത് ഷിബിന എന്നിവരാണ് നേതൃത്വത്തില്‍. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിര്‍വഹിച്ചു. ഉത്പാദന യൂണിറ്റില്‍ വളര്‍ത്തിയെടുക്കുന്ന പച്ചക്കറി തൈകള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കിപച്ചക്കറി വികസനം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മടത്തറ അനില്‍ അധ്യക്ഷനായി.
കൃഷി ഓഫീസര്‍ വൈ ജോയ് പദ്ധതി വിശദീകരിച്ചു. ഗ്രീന്‍ വാലി എ ഗ്രേഡ് ക്ലസ്റ്റര്‍ സെക്രട്ടറി താജുദ്ദീന്‍ തട്ടുപാലം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീന, കൃഷി അസിസ്റ്റന്റ് പ്രവീണ്‍, വാര്‍ഡ് മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.