
ചടയമംഗലം റെയിഞ്ച് പ്രിവന്റ്റീവ് ഓഫീസർ ഷാനവാസ് ന്റെ നേതൃത്വത്തിൽ 01.12.2023 തീയതി രാത്രി 10:00 മണിക്ക് മാങ്കോട് വില്ലേജിൽ തെറ്റിമുക്ക് ദേശത്തു അബ്ദുൽ മനാഫ് മകൻ അൻസാരി താമസിക്കുന്ന വീടിന്റെ കിടപ്പുമുറിയിൽ നിന്നും 665 ലിറ്റർ കോടയും 50 ലിറ്റർ വാറ്റ് ചാരായവും ചാരായം വാറ്റാനായി ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടറും അടുപ്പും മറ്റു വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം കണ്ടെടുത്തു .ടി വീടിന്റെ ഉടമസ്ഥനായ അൻസാരി എന്നയാളെ അറസ്റ്റ് ചെയ്തു.
വിവിധതരം പഴങ്ങളും ആയുർവേദ ഉത്പന്നങ്ങളും ചേർത്ത് ചാരായം നിർമ്മിച്ച് കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ സ്കൂട്ടറിൽ കൊണ്ടുനടന്ന് കച്ചവടം ചെയ്യുന്നതാണ് ഇയാളുടെ രീതി.ഒരാഴ്ചയായി ഇയാൾ എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു,. ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ മുന്നിൽ കണ്ട് കൊണ്ട് വ്യാവസായിക അടിസ്ഥാനത്തിൽ ചാരായം വാറ്റാൻ ഇയാൾ ലക്ഷ്യമിട്ടിരുന്നു. റെയ്‌ഡിൽ പ്രിവന്റിവ് ഓഫീസർമാരായ മോഹൻരാജ്,ഉണ്ണികൃഷ്ണൻ. ജി സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽ, സി.എൽ,ഷൈജു, ശ്രേയസ് ഉമേഷ് എന്നിവർ പങ്കെടുത്തു



