
കൊല്ലം ജില്ലയിലെ തഴവ ഗ്രാമപഞ്ചായത്തിലെ കടത്തൂര്‍ കിഴക്ക് (വാര്‍ഡ് 18), പോരുവഴി ഗ്രാമപഞ്ചായത്തിലെ മയ്യത്തുംകര (വാര്‍ഡ് 15), ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വിലങ്ങറ (വാര്‍ഡ് 20), കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ വായനശാല (വാര്‍ഡ് 08) വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 12ന് വാര്‍ഡ് പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിങ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കടത്തൂര്‍ കിഴക്ക്, മയ്യത്തുംകര, വിലങ്ങറ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 11, 12 തീയതികളിലും അവധി ആയിരിക്കും. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.
മദ്യനിരോധനം ഏര്‍പ്പെടുത്തി
തഴവ ഗ്രാമപഞ്ചായത്തിലെ കടത്തൂര്‍ കിഴക്ക് (വാര്‍ഡ് 18), പോരുവഴി ഗ്രാമപഞ്ചായത്തിലെ മയ്യത്തുംകര (വാര്‍ഡ് 15), ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വിലങ്ങറ (വാര്‍ഡ് 20), കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ വായനശാല (വാര്‍ഡ് 08) വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് പ്രദേശപരിസരങ്ങളില്‍ ഡിസംബര്‍ 10 വൈകിട്ട് 6 മണി മുതല്‍ ഡിസംബര്‍ 12 വൈകിട്ട് 6 മണി വരെ (48 മണിക്കൂര്‍ ) ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് മദ്യനിരോധനം പ്രഖ്യാപിച്ചു. ബാര്‍, മദ്യം വില്‍ക്കുന്ന ഹോട്ടലുകള്‍, റെസ്റ്റോറെന്റുകള്‍, ക്ലബ്ബുകള്‍,മറ്റു സ്ഥാപനങ്ങള്‍ തുടങ്ങിയവ അടച്ചിടണം. നിരോധനക്കാലയളവില്‍ മദ്യമോ അതെ രീതിയിലുള്ള മറ്റു ലഹരി വസ്തുക്കളോ വില്ക്കാന്‍ പാടില്ല. വ്യക്തിഗതമായി മദ്യം സൂക്ഷിക്കുന്നതും നിരോധിച്ചിട്ടുണ്ട്.




