തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് വേണ്ടി ” സമഗ്ര ശിക്ഷ കേരള (SSK) യുടെ “LIFE 23” പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ HUB സ്കൂൾ ആയി തെരഞ്ഞെടുത്ത കടയ്ക്കൽ GVHSS ൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 42 കുട്ടികൾക്കായുള്ള തൊഴിൽ പരിശീലന ക്യാമ്പ് ആരംഭിച്ചു.

PTA പ്രസിഡന്റ് അഡ്വ: TR തങ്കരാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി J നജീബത്ത് ഉദ്ഘാടനം ചെയ്തു.

VHSE പ്രിൻസിപ്പാൾ ശ്രീമതി റജീന ടീച്ചർ സ്വാഗതം പറഞ്ഞു. ചടയമംഗലം BPC ശ്രീ. രാജേഷ്, കരിയർ ഗൈഡൻസ് സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ വി എസ് സന്തോഷ്, ഹെഡ്മാസ്റ്റർ ശ്രീ റ്റി.വിജയകുമാർ,

RP മാരായ ശ്രീ അനി കെ അലക്സ്, ശ്രീമതി സാഹി ബീഗം, സ്പെഷ്യലിസ്റ്റ് ടീച്ചർ ശ്രീമതി ഗിരിജ കുമാരി കരിയർ മാസ്റ്റർ ശ്രീമതി ശ്രീജ എസ് എന്നവർ സംസാരിച്ചു