
നവകേരള സദസ്സിന് മുന്നോടിയായി കടയ്ക്കലിൽ ഇന്ന് (16-12-2023) വിളംബര ജാഥയും, DJ നൈറ്റും സംഘടിപ്പിയ്ക്കുന്നു.കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ നടത്തുന്നത്.

വൈകുന്നേരം മൂന്ന് മണിയ്ക്ക് വിപ്ലവ സ്മാരകത്തിൽ നിന്നും ബൈക്ക് റാലി ആരംഭിയ്ക്കും, ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ നിർവ്വഹിയ്ക്കും.കടയ്ക്കൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി ബസ്റ്റാന്റ് മൈതാനിയിൽ സമാപിയ്ക്കും തുടർന്ന് 6 മണി മുതൽ DJ നൈറ്റ് ആരംഭിയ്ക്കും.ഡിസംബർ 18 ന് കുടുംബശ്രീയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിരയും നടക്കും.

വിളംബര ജാഥയും, തുടർന്ന് നടക്കുന്ന DJ യും വിജയിപ്പിക്കാൻ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഭ്യർത്ഥിച്ചു



