
ചിതറയിൽ പൊലീസിനെ കണ്ട് ഓടിയ ചീട്ടുകളി സംഘത്തിലെ ഒരാൾ കുളത്തിൽ വീണു മരിച്ചു. കല്ലറ സ്വദേശി വാഹിദാണ് മരിച്ചത്. കഴിഞ്ഞദിവസം മതിര മന്ദിരം കുന്നിൽ പണം വച്ച് ചീട്ടുകളിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു ചിതറ പോലീസ് എത്തിയത്.പോലീസിനെ കണ്ട ചീട്ടുകളി സംഘം ഓടിപ്പോകുകയായിരുന്നു. ഇതിനിടെ വാഹിദ് ഓടി രക്ഷപ്പെടുന്നതിനിടെ കുളത്തിലേക്ക് വീഴുകയായിരുന്നു. പോലീസും നാട്ടുകാരും, ഫയർഫോഴ്സുംചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വാഹിദിന്റെ ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
