
ചടയമംഗലം ബ്ലോക്ക്പഞ്ചായത്തില്‍ നവകേരള സദസ്സിനോട് അനുബന്ധിച്ച് പി എം എ വൈ ഗുണഭോക്താക്കളുടെ സംഗമവും പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹരി വി നായര്‍ അധ്യക്ഷനായി. പട്ടികജാതി വിഭാഗത്തിന് 228, ജനറല്‍ വിഭാഗം -304, പട്ടികവര്‍ഗം- ഒന്ന് എന്നിങ്ങനെ ആകെ 533 വീടുകളാണ് അനുവദിച്ചത്.

ബ്ലോക്ക്പഞ്ചായത്ത് സ്ഥിരംസമിതി അംഗം കെ ഉഷ, അംഗങ്ങളായ കരിങ്ങന്നൂര്‍ സുഷമ, രാധിക, വിക്രമന്‍ പിള്ള, ജോയിന്റ് ബി ഡി ഒ ഷജീറ, ജനപ്രധിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



