
നവകേരള സദസിന്റെ പ്രചാരണാര്‍ത്ഥം കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ മേഖലയിലെ യുവാക്കള്‍ക്കക്കായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലൈലാബീവി ഉദ്ഘാടനം ചെയ്തു.
കുളത്തുപ്പുഴ സെഞ്ച്വറി സ്‌പോര്‍ട്‌സ് ഹബ് ടര്‍ഫിലായിരുന്നു മത്സരങ്ങള്‍. സംഘടിപ്പിച്ചത്. വിജയികള്‍ക്ക് ട്രോഫിയും മെഡലും കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ വിതരണം ചെയ്തു. ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണസ്ഥാപനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


