
പാലക്കാട്: അട്ടപ്പാടിയിൽ പുലിപ്പല്ലും ആനക്കൊമ്പുമായി മൂന്നംഗ സംഘം പിടിയിൽ. അട്ടപ്പാടി ഇലച്ചിവഴി സ്വദേശി സിബി, മലപ്പുറം പെരിന്തൽമണ്ണ യുസ്ഥസ്‌കാൻ, ബാംഗ്ലൂർ സ്വദേശി അസ്‌ക്കർ എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയിൽ നിന്ന് നാടൻ തോക്കും സ്ഫോടകവസ്തുക്കളും കണ്ടെത്തി.
2 ആനക്കൊമ്പും 6 നാടൻ തോക്കുകളും പുലി പല്ലും കരടിയുടെ പല്ലുകളുമാണ് പിടികൂടിയത്. ഇലച്ചിവഴി സ്വദേശി സിബിയുടെ വീട്ടിൽ നിന്നാണ് സാധനങ്ങൾ കണ്ടെത്തിയത്. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ഫോറസ്റ്റ് ഇൻറലിജെൻ്റ് സെല്ലും ഫ്ളയിങ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്



