
തളിപ്പറമ്പ്: മാരക ലഹരിമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ സഹിതം യുവാവ് അറസ്റ്റില്‍. തൃച്ചംബരം മീത്തലെവീട്ടില്‍ പ്രണവ് പവിത്ര(31)നെയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തില്‍ ആണ് പിടികൂടിയത്.
ബുധനാഴ്ച രാത്രി 11.40-ന് ഓൺലൈൻ ബിസിനസ് സൊല്യൂഷൻ സ്ഥാപനം നടത്തുന്ന പ്രണവിനെ തളിപ്പറമ്പ് ഹൈവേയിലെ ടി.പി മെഡിക്കൽസിനു സമീപത്തു വെച്ചാണ് സംശയകരമായ സാഹചര്യത്തിൽ പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 0.074 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ വർഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ലഹരി വിരുദ്ധ സ്ക്വാഡിലെ അംഗങ്ങളായ എ.എസ്.ഐ ജിജിമോൻ, സീനിയർ സി.പി.ഒമാരായ ഷിജുമോൻ, വിജേഷ്, സജിത്ത്, ഗിരീഷ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.




