
മംഗലംഡാം: കാട്ടുപന്നി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. ഓടംതോട് പുൽക്കോട്ടു പറമ്പ് സുരേഷ് (39), ഭാര്യ വത്സല (38) എന്നിവർക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെ നന്നങ്ങാടിയിൽ വച്ചാണ് അപകടം നടന്നത്. വടക്കഞ്ചേരിയിൽ പോയി വീട്ടിലേക്കു തിരിച്ചുപോവുകയായിരുന്ന സുരേഷും ഭാര്യയും സഞ്ചരിച്ച ബൈക്കിൽ സമീപത്തെ തോട്ടത്തിൽ നിന്നു കുതിച്ചെത്തിയ കാട്ടുപന്നി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സുരേഷിനും ഭാര്യയ്ക്കും സാരമായ പരിക്കേറ്റു. പരിക്കേറ്റവരെ മംഗലംഡാം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വാഹനത്തിനും തകരാർ സംഭവിച്ചിട്ടുണ്ട്.





