
മീനങ്ങാടി: വയനാട് ജില്ലയിലെ മീനങ്ങാടിയിൽ 28.42 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. മുട്ടിൽ സ്വദേശി വിനീഷാണ് എംഡിഎംഎയുമായി അറസ്റ്റിലായത്. ചെണ്ടക്കുനി പോളിടെക്നിക് കോളേജിന് സമീപത്ത് എംഡിഎംഎയുമായി നിൽക്കുമ്പോഴാണ് അറസ്റ്റ്. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി, വയനാട്ടിൽ വിദ്യാർത്ഥികൾക്കിടയിൽ വിൽക്കുന്നയാളാണ് പ്രതിയെന്നാണ് എക്സൈസ് കണ്ടെത്തൽ. എക്സൈസ് ഇൻ്റലിജൻസിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എം.കെ സുനിൽ, ബത്തേരി റേഞ്ച് ഇൻസ്പെക്ടർ കെബി ബാബുരാജ്, പ്രിവൻറീവ് ഓഫീസർമാരായ ജി. അനിൽകുമാർ, സി.വി ഹരിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ എഎസ് അനീഷ്, നിക്കോളാസ് ജോസ്, ദിനീഷ്. എം. എസ് ഡ്രൈവർ പ്രസാദ് എന്നിവരായിരുന്നു പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.



