
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ റസിഡന്റ് ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: റ്റി സി എം സി രജിസ്‌ട്രേഷനോടുകൂടിയുള്ള എം ബി ബി എസ് ബിരുദം. പ്രായപരിധി 40 വയസ്.
ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍രേഖകളും സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഡിസംബര്‍ ഏഴിന് രാവിലെ 11.30 മുതല്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് www.gmckollam.edu.in ഫോണ്‍ 0474 2572572, 2572574.




