തലസ്ഥാനത്ത് ടാറ്റൂ സ്റ്റുഡിയോ കേന്ദ്രീകരിച്ച് വൻ ലഹരി വേട്ട.തമ്പാനൂർ എസ് എസ് കോവിൽ റോഡിൽ നടത്തിയിരുന്ന ടാറ്റൂ കേന്ദ്രത്തിൽ നിന്നും 78.78 ഗ്രാം എംഡിഎംഎ യുമായി സ്ഥാപന ഉടമ ഉൾപ്പടെ രണ്ടുപേരെ എക്സൈസ് പിടികൂടി, ടാറ്റൂ കുത്തുന്ന കേന്ദ്രം വഴി ലഹരി വില്പന നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് എക്സൈസ് സ്പെഷ്യൽസ് സ്ക്വഡ് നിരീക്ഷണം തുടങ്ങിയത് സ്‌ക്വഡിലുള്ളവർ ടാറ്റൂ കുത്താൻ എന്ന വ്യാജേനെ ചെന്ന് ലഹരിയും വാങ്ങി. ബാംഗ്ലൂരിൽ നിന്നും സ്ഥാപന നടത്തിപ്പുകാനായ രാജാജി നഗർ സ്വദേശി മജീന്ദ്രൻ എംഡി എം എയുമായി എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിൽ എക്സൈസ് സംഘം റൈഡ് നടത്തി.മജീന്ദ്രന്റെ വീട്ടിലും പരിശോധന നടന്നു രണ്ടിടത്ത് നന്നായി 78.78 ഗ്രാം എംഡിഎംഎ പിടികൂടി മജീന്ദ്രനും സഹായി പെരിങ്ങിമല സ്വദേശി ഷോൺ അജിയെയും എക്സൈസ് പിടികൂടി.

error: Content is protected !!