
2023 നവംബർ 14 ചൊവ്വാഴ്ച രാവിലെ 9.30 ന് സുവർണ്ണ ജൂബിലി മന്ദിരത്തിൽ നടക്കുന്ന സെമിനാർ കേരള വനിതാ കമ്മീഷൻ അംഗം അഡ്വ ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ അധ്യക്ഷത വഹിയ്ക്കും.വനിതാ വേദിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

മുഖ്യാഥിതിയായി ജില്ലാ പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ ജെ നജീബത്ത് പങ്കെടുക്കും ആശംസകൾ അറിയിച്ചുകൊണ്ട് ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് കുമാരി സി അമൃത, വൈസ് പ്രസിഡന്റ് ബി ഗിരിജമ്മ AIDWA ഏരിയ സെക്രട്ടറി ആർ ലത, കേരള മഹിളാ സംഘം കടയ്ക്കൽ മണ്ഡലം പ്രസിഡന്റ് പി രജിത കുമാരി, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സുൽഭത്ത് ടീച്ചർ,ഇട്ടിവ പഞ്ചായത്ത് CDS ചെയർപേഴ്സൺ ബേബി ഷീല, വൈസ് ചെയർപേഴ്സൺ എം പ്രിയ കുമാരി, ഗ്രന്ഥശാല ഭരണ സമിതി അംഗം ആര്യ പി, ചാണപ്പാറ എ ഡി എസ് പ്രസിഡന്റ് സജീന ബീവി, വനിതാ വേദി പ്രസിഡന്റ് സൗമ്യ ദാസ്, എന്നിവർ സംസാരിക്കും.

.രാവിലെ 11 മണിയ്ക്ക് ആരംഭിക്കുന്ന ആദ്യ സെമിനാറിൽ ലിംഗ അവബോധം സ്ത്രീകളിൽ എന്ന വിഷയത്തെ കുറിച് കില ഫാക്കൽറ്റി വീണപ്രസാദും,12 മണിയ്ക്ക് ആരംഭിയ്ക്കുന്ന രണ്ടാമത്തെ സെമിനാറിൽ സ്ത്രീ സംരക്ഷണ നിയമങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ഡിസ്ട്രിക്ട് കോർട്ട് സെന്ററിലെ അഡ്വ കോകിലാ ബാബുവും ക്ലാസ്സ് എടുക്കും.

പ്രസ്തുത സെമിനാർ വിജയിപ്പിക്കാൻ വായനശാല പ്രസിഡന്റ് ജെ സി അനിൽ പ്രസിഡന്റ് ജി എസ് പ്രിജിലാൽ, വനിതാ വേദി പ്രസിഡന്റ് സൗമ്യ ദാസ് സെക്രട്ടറി ആർ ദിവ്യ എന്നിവർ അഭ്യർത്ഥിച്ചു.ചാണപ്പാറ വാർഡ് സി ഡി എസ് അംഗം ആർ രാഗിണി നന്ദി പറയും.







