
സിപി ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ് റേഞ്ചർ യൂണിറ്റ് വിദ്യാർത്ഥികളും അധ്യാപകരായ ഗൈഡ് ക്യാപ്റ്റൻ ബിന്ദു ജി റേഞ്ചർ ലീഡർ ശ്രീലത എന്നിവർക്കൊപ്പം കടയ്ക്കൽ ബഡ്സ് സ്കൂളിലെ വിദ്യാർഥികൾക്ക് കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ നായർ, വടക്കേവയൽ വാർഡ് മെമ്പർ ആർ സി സുരേഷ്, ബഡ്‌സ് സ്കൂൾ ടീച്ചർമാരായ അനുജ, വർഷ, ആമിന, സി പി സ്കൂളിലെ അധ്യാപകർ,കുട്ടികൾ രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു




