
ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റും, എം പി യുമായ എ എ റഹീം രചിച്ച ആദ്യ പുസ്തകം “ചരിത്രമേ നിനക്കും, ഞങ്ങൾക്കുമിടയിൽ എന്ന പുസ്തകം നവംബർ ഒൻപതിന് വൈകുന്നേരം 5 മണിയ്ക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.

അധ്യാപകനും പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ Dr.P.K.Rajasekharan അത് ഏറ്റു വാങ്ങി. പുസ്തകപരിചയം നടത്തിയത് MA Siddeek.സാമൂഹിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ഇതിന്റെ കവർ പേജ് തയ്യാറാക്കിയ പ്രശസ്ത ഗ്രാഫിക് ഡിസൈനർ സുജിത് കടയ്ക്കലിന് മുഖ്യമന്ത്രി ഉപഹാരം സമ്മാനിച്ചു.






