
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാകൃത്ത് ടി പത്മനാഭനാണ് ഈ വര്‍ഷത്തെ കേരള ജ്യോതി പുരസ്‌കാരം. സാഹിത്യമേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പത്മനാഭനെ തേടി പുരസ്‌കാരം എത്തിയത്.
കേരള പ്രഭ പുരസ്‌കാരത്തിന് ജസ്റ്റിസ് (റിട്ട.) ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവരും കേരള ശ്രീ പുരസ്‌കാരത്തിന് പുനലൂര്‍ സോമരാജന്‍ ( സാമൂഹ്യ സേവനം), വിപി ഗംഗാധരന്‍ (ആരോഗ്യം), രവി ഡി സി (വ്യവസായ – വാണിജ്യം), കെഎം ചന്ദ്രശേഖരന്‍ (സിവില്‍ സര്‍വ്വീസ്), പണ്ഡിറ്റ് രമേശ് നാരായണ്‍ (കല) എന്നിവരെയും തെരഞ്ഞെടുത്തു.
അടൂര്‍ ഗോപാലകൃഷ്ണന്‍, കെ ജയകുമാര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവരടങ്ങിയ അവാര്‍ഡ് സമിതിയാണ് പുരസ്‌കാര ജേതാക്കളെ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരം.







