മസ്തിഷ്ക മരണമടഞ്ഞ തിരുവനന്തപുരം വെള്ളായണി പൂങ്കുളം സ്വദേശി എ സുരേഷിന്റെ(37) അവയവങ്ങൾ ദാനം ചെയ്തു. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവദാനം നിർവഹിച്ചത്. ഹൃദയം രണ്ടു വൃക്കകൾ കരൾ (രണ്ടുപേർക്ക് പകുത്ത് നൽകി) രണ്ട് കണ്ണുകൾ എന്നിങ്ങനെയാണ് ദാനം നൽകിയത് തീവ്ര ദുഃഖത്തിലും അവയവദാനത്തിന് മുന്നോട്ടുവന്ന ബന്ധുക്കൾക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു.

അവയവ വിന്യാസം വേഗത്തിലാക്കാനായി മന്ത്രി വീണ ജോർജ് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.കാലാവസ്ഥ പ്രശ്നം കാരണം ഹെലികോപ്റ്റർ ഉപയോഗിക്കാൻ കഴിയാതെ വന്നു,തുടർന്ന് ഗ്രീൻ ചാനൽ ഒരുക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി പോലീസിന്റെ സഹായത്തോടെ ഗ്രീൻ ചാനൽ ഒരുക്കിയാണ് അതിവേഗത്തിൽ ഹൃദയം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്.

ഹൃദയം കോട്ടയം മെഡിക്കൽ കോളേജിലെ രോഗിയ്ക്കും, ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജ്, രണ്ട് കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രി ,ഒരു വൃക്ക കിംസ് ആശുപത്രി, കരൾ അമൃതയിലെ സൂപ്പർ അർജജന്റ് രോഗിയ്ക്കും, കിംസിലെ രോഗിയ്ക്കുമാണ് പകുത്ത് നൽകിയത്. നിർമ്മാണ തൊഴിലാളിയായ സുരേഷ് ജോലി സ്ഥലത്ത് വെച്ച് നവംബർ 2ന് കെട്ടിടത്തിനു മുകളിൽ നിന്നും വീണു ഗുരുതരമായി പരിക്കേറ്റുന്നു ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും അഞ്ചാം തീയതി കിംസ് ആശുപത്രിയിൽ വച്ച് മസ്തിഷ്ക മരണമടയുകയായിരുന്നു അവയവദാനത്തിന്റെ പ്രാധാന്യം അറിയുന്ന ബന്ധുക്കളാണ് അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്..