
കുമ്മിൾ ഗവ. ഹയർ സെക്കൻഡറി സ്കൂ ൾ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ ‘പാഥേയം’ പദ്ധതിയുടെ ഭാഗമായി കടയ്ക്കൽ താലൂക്ക് ആശുപ ത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം ചെയ്തു.

350 പൊതിചോറുകളാണ് പദ്ധതി പ്രകാരം വിതരണം നടത്തിയത്. പിടിഎ പ്രസിഡൻ്റ് എംകെ സഫീർ ഉദ്ഘാടനം ചെയ്തു സ്കൂൾ പ്രധാന അധ്യാപകൻ എ അബ്ദുൽ മനാഫ് അധ്യക്ഷനായി.

എൻഎസ്എസ് കോർഡിനേറ്റർ രഞ്ചിത്ത്, സ്കൗട്ട് ആൻഡ് ഗൈഡ് ഇൻ ചാർജ് പി വി ഇന്ദു, അധ്യാപകരായ വന്ദന, ബാലു, സൗമ്യ, എന്നിവർ പങ്കെടുത്തു.




