Month: November 2023

തൃശൂരില്‍ ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിക്കാനെത്തിയവര്‍ സഞ്ചരിച്ച വാഹനം കത്തിനശിച്ചു

തൃശൂര്‍: തൃശൂർ ചേലക്കരയിൽ നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു. ചേലക്കര അന്തിമഹാകാളൻകാവ് പ്രദേശത്ത് റോഡിൽ നിർത്തിയിട്ട് ഒമിനി വാഹനത്തിനാണ് തീ പിടിച്ചത്.നെൽപ്പാടത്ത് ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിക്കാൻ ആളുകൾ എത്തിയ വാഹനമാണ് തീ പിടിച്ചത്. ആളപായം ഒന്നുമില്ല. വടക്കാഞ്ചേരി ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ…

പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സംഭവം: യു​വാ​ക്ക​ൾ അറസ്റ്റിൽ

ച​വ​റ: പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച യു​വാ​ക്ക​ൾ പൊലീസ് പി​ടി​യി​ൽ. ച​വ​റ വ​ട്ട​ത്ത​റ ശാ​ന്തി​ഭ​വ​ന​ത്തി​ൽ ആ​കാ​ശ്(26), വ​ട്ട​ത്ത​റ പു​ത്ത​ൻ​വീ​ട്ടി​ൽ പ്ര​മോ​ദ് (25) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ച​വ​റ പൊ​ലീ​സാണ് പി​ടി​കൂടിയ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടോ​ടെയാണ് സംഭവം. ശ​ങ്ക​ര​മം​ഗ​ലം ഗ്രാ​ന്‍റ്​ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് മു​ന്നി​ൽ…

തിരുവനന്തപുരം ജില്ലാതല കേരളോത്സവം സമാപിച്ചു;നെടുമങ്ങാട്‌ ബ്ലോക്ക് ഓവറോൾ ചാമ്പ്യന്മാർ

നാല് ദിവസം നീണ്ടുനിന്ന തിരുവനന്തപുരം ജില്ലാതല കേരളോത്സവം സമാപിച്ചു. കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ നിന്നും 338 പോയിന്റോടെ നെടുമങ്ങാട് ബ്ലോക്ക് ഒന്നാം സ്ഥാനവും വാമനപുരം ബ്ലോക്ക് രണ്ടാം സ്ഥാനവും അതിയന്നൂർ ബ്ലോക്ക് മൂന്നാം സ്ഥാനവും സ്വന്തമാക്കി. വാമനപുരം ബ്ലോക്കിനു…

കേരളീയം ഓൺലൈൻ ക്വിസ് സർട്ടിഫിക്കറ്റ് ഡിസംബർ 20 വരെ ഡൗൺലോഡ് ചെയ്യാം

കേരളീയം പരിപാടിയുടെ പ്രചരണാർത്ഥം ഒക്ടോബർ 19ന് സംഘടിപ്പിച്ച ഓൺലൈൻ ക്വിസിൽ പങ്കെടുത്തവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. keraleeyam.kerala.gov.in എന്ന വെബ്സൈറ്റിൽ online quiz result എന്ന ലിങ്കിൽ ക്വിസിൽ പങ്കെടുത്തവരുടെ മാർക്ക്, സർട്ടിഫിക്കറ്റ്, ചോദ്യോത്തരങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പങ്കാളിത്ത സർട്ടിഫിക്കറ്റ്…

വീടിനുള്ളിൽ ഉപയോഗത്തിലിരുന്ന റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് സ്ഫോടനം: വീടിന്റെ മേൽക്കൂര തകർന്നു

റാന്നി: കരികുളത്ത് വീടിനുള്ളിൽ ഉപയോഗത്തിലിരുന്ന റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ അടുക്കളയുടെ ഷീറ്റിട്ട മേൽക്കൂര തകർന്നു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് തുണ്ടിയിൽ ജിജി തോമസിന്റെ വീട്ടിലെ റഫ്രിജറേറ്റർ ആണ് പൊട്ടിത്തെറിച്ചത്. ഇന്നലെ പുലർച്ചയോടെയാണ് സംഭവം. ഏകദേശം 3 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നതായി…

വിസ വാ​ഗ്ദാനം ചെയ്ത് ഒന്നരക്കോടിയുടെ തട്ടിപ്പ്: കോട്ടയം സ്വദേശി അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് വിദേശത്തേക്ക് വിസ വാ​ഗ്ദാനം ചെയ്ത് ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാള്‍ പിടിയില്‍. കോട്ടയം മുണ്ടക്കയം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട്, സുൽത്താൻബത്തേരി, സ്വദേശി ബാബു മാത്യുവിനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ന്യൂസിലൻഡിലും,…

നിര്‍ത്താന്‍ പറഞ്ഞയിടത്ത് ബസ് നിര്‍ത്തിയില്ല: വയോധിക ബസിന്റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു

പഴയന്നൂര്‍: സ്വകാര്യ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിടത്ത് നിര്‍ത്തിയില്ല. ബസില്‍നിന്നിറങ്ങിയ വയോധിക ബസിന്റെ പുറകുവശത്തെ ചില്ല് എറിഞ്ഞുതകര്‍ത്തു. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെ പഴയന്നൂര്‍ ചീരക്കുഴി ഐ.എച്ച്.ആര്‍.ഡി. കോളേജിനു മുന്നിലാണ് സംഭവം. പഴയന്നൂര്‍ ചീരക്കുഴി പാറപ്പുറം സ്വദേശിയായ വയോധികയും മകളും പഴയന്നൂര്‍ ഭാഗത്തുനിന്ന് തിരുവില്വാമല…

കടയ്ക്കൽ GVHSS കുട്ടികൾ കടയ്ക്കൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി

കൊല്ലം ജില്ലാ കാലോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ ഒവറോൾ കിരീടം നേടിയ കടയ്ക്കൽ GVHSS കുട്ടികൾ കടയ്ക്കൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. സ്കൂൾ HM റ്റി വിജയകുമാർ, അമീന ടീച്ചർ, SMC ചെയർമാൻ എസ് വികാസ് എന്നിവർ നേതൃത്വം നൽകി.…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നടന്നു

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് 2022-23 ലെ വാർഷിക പൊതുയോഗം കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. 26-11-2023 രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ നടന്നു.കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഡോക്ടർ വി…

തിരുവനന്തപുരത്ത് കുടുംബപ്രശ്നത്തെ തുടർന്ന് 19 കാരി കിണറ്റിൽ ചാടി പിന്നാലെ പിതാവും: തുണയായത് അഗ്നിരക്ഷാ സേന

തിരുവനന്തപുരം: കിണറ്റിൽ ചാടിയ പെൺകുട്ടിയെയും പിന്നാലെ രക്ഷിക്കാൻ ചാടിയ പിതാവിനെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കുടുംബപ്രശ്നത്തെ തുടർന്നാണ് പത്തൊമ്പതുകാരിയായ മകൾ കിണറ്റിൽ ചാടിയത്. ഇരുവർക്കും ഗുരുതര പരിക്ക് ഇല്ല. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വാതി കോൺവെൻറ് റോഡിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി…