കേരളത്തിൽ നിന്നുളള നഴ്‌സുമാർക്ക് കാനഡയിലെ ന്യൂ ഫോണ്ട്‌ലൻഡ് & ലാബ്രഡോർ പ്രവിശ്യയിൽ അവസരങ്ങളൊരുക്കി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് കാനഡ റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ഇക്കാര്യത്തിൽ കേരളസർക്കാരും കാനഡയിലെ ന്യൂ ഫോണ്ട്‌ലൻഡ് & ലാബ്രഡോർ പ്രവിശ്യ സർക്കാരും തമ്മിൽ കരാറിലായിരുന്നു.

2023 നവംബർ 26 മുതൽ ഡിസംബർ 05 വരെ കൊച്ചിയിലാണ് അഭിമുഖങ്ങൾ നടക്കുക. 2015 ന് ശേഷം നേടിയ ബി.എസ്.സി (നഴ്‌സിങ്) ബിരുദമോ/പോസ്റ്റ് BSc യോ, കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവും (ഫുൾ ടൈം 75 മണിക്കൂർ ബൈ വീക്കിലി) ഉളളവർക്ക് അപേക്ഷിക്കാവുന്നതാണ്. അഭിമുഖം നവംബർ 26 മുതൽ ഡിസംബർ 05 വരെ കൊച്ചിയിൽ നടക്കും. കാനഡയിൽ നഴ്‌സ് ആയി ജോലി നേടാൻ NCLEX പരീക്ഷ പാസ് ആകേണ്ടതുണ്ട്. അഭിമുഖത്തിൽ പങ്കെടുത്ത് വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ യോഗ്യത നിശ്ചിത കാലയളവിൽ നേടിയെടുത്താൽ മതിയാകും. അഭിമുഖ സമയത്ത് ഇവയിലേതെങ്കിലും നേടിയിട്ടുണ്ടെങ്കിൽ ഇവർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതുമാണ്.

കൂടാതെ IELTS ജനറൽ സ്‌കോർ 5 അഥവാ CELPIP ജനറൽ സ്‌കോർ 5 ആവശ്യമാണ്. കൂടുതൽ വിവരങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും നോർക്കയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ശമ്പളം മണിക്കൂറിൽ 33.64-41.65 കനേഡിയൻ ഡോളർ (CAD) ലഭിക്കുന്നതാണ്. (അതായത് ഏകദേശം 2100 മുതൽ 2600 വരെ ഇന്ത്യൻ രൂപ)

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ CV (നോർക്കയുടെ വെബ്‌സൈറ്റിൽ (www.norkaroots.org) നൽകിയിരിക്കുന്ന ഫോർമാറ്റ് പ്രകാരം തയ്യാറാക്കേണ്ടതാണ്. ഇതിൽ രണ്ട് പ്രൊഫഷണൽ റഫറൻസുകൾ ഉൾപ്പെടുത്തിയിരിക്കണം. (അതായത് നിലവിലുള്ളതോ അല്ലെങ്കിൽ മുൻപ് ഉള്ളതോ). വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, നഴ്‌സിംഗ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, അക്കാഡമിക്ക് ട്രാൻസ്‌ക്രിപ്റ്റ്, പാസ്‌പോർട്ട്, മോട്ടിവേഷൻ ലെറ്റർ, എന്നിവ സഹിതം [email protected] എന്ന ഇ-മെയിലിലേയ്ക്ക് അപേക്ഷ നൽകേണ്ടത്. അപേക്ഷകൾ 2023 നവംബർ 20 വരെ സ്വീകരിക്കുമെന്ന് നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്‌സ് ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നമ്പറുകളിൽ 1800-425-3939 (ഇന്ത്യയിൽ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.