
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് ചിതറ പഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ അനിൽ മടത്തറ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷൻ അമ്മൂട്ടി മോഹനൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ആർ എം രജിത, സ്ഥിരം സമിതി അധ്യക്ഷ എൻ എസ് ഷീന, ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ അബ്ദുൽ ഹമീദ്, ഇന്ത്യൻ ബാങ്ക് ചിതറ മാനേജർ ശക്തിധരൻ, സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ കരകുളം ബാബു, പി ആർ പുഷ്ക്കരൻ, സന്തോഷ് മതിര, ലോക്കൽ സെക്രട്ടറിമാരായ വി സുകു, വി പ്രഭാകരൻ പിള്ള, മടത്തറ അനിൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ശബരി നാഥ്, സിപിഐ ലോക്കൽ സെക്രട്ടറി ബിജി കെ കുറുപ്പ്, ചിതറ പോലീസ് സബ് ഇൻസ്‌പെക്ടർ ആശ, സിഡിഎസ് ചെയർപേഴ്സൺ ആശ, പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി ഒ അമ്പിളി എന്നിവർ സംസാരിച്ചു.




