മന്ത്രി ചിഞ്ചുറാണി റെക്കോർഡ് കരസ്ഥമാക്കിയവർക്കുള്ള സർട്ടിഫിക്കേറ്റും, മൊമെന്റോയും കൈമാറി.10/11/2023 വെളളിയാഴ്ച വൈകുന്നേരം 3 മണിയ്ക്ക് മൃഗസംരക്ഷണ , ക്ഷീരവകുപ്പ് വികസന മന്ത്രി ശ്രീമതി. ജെ. ചിഞ്ചു റാണിയുടെ ക്യാമ്പ് ഓഫീസിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, ബ്ലോക്ക് മെമ്പർ സുധിൻ കടയ്ക്കൽ,കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം മാധുരി,ഷിബു കടയ്ക്കൽ, എ താജുദീൻ എന്നിവർ പങ്കെടുത്തു.

ഗിന്നസ് റെക്കോർഡ് ജേതാവ് കടയ്ക്കൽ സ്വദേശി ശാന്തി സത്യൻ അനിത് സൂര്യയുടെ ചിട്ടയായ പരിശീലനത്തിന്റെ ഭാഗമാണ് ഇത്തരമൊരു റെക്കോർഡ് നേടാൻ കഴിഞ്ഞത്.(SANTHI SATHYAN ANITHZOORYA,National Memory Athlete, Memory Trainer,Guinness World Record Holder in Memory,URF Work Record Holder in Memory

നാട്ടിലും, വേദേശത്തുമുള്ള ഒട്ടനവധി വിദ്യാർഥികൾ ശാന്തിയുടെ ശിക്ഷണത്തിൽ മെമ്മറിയിൽ പരിശീലനം നേടി വരുന്നു.ഇതു കൂടാതെ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി ഓറിയന്റേഷൻ ക്ലാസുകൾ,മെമ്മറി വർക്ക്‌ ഷോപ്പുകൾ നടത്തിവരുന്നു.

ഇത്തവണ ശാന്തിയുടെ 18 Brain Hackers, മെമ്മറിയിൽ URF-ന്റെ നാഷണൽ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. Ordinary -യിൽ നിന്നും Extra ordinary -യിലേക്കുള്ള അവരുടെ യാത്രയ്ക്ക് ഒരു വർഷത്തോളം വേണ്ടി വന്നു. ചിട്ടയായ പരിശീലനവും, ശരിയായ മാർഗ്ഗത്തിലുള്ള അധ്വാനവും, രക്ഷിതാക്കളുടെ സപ്പോർട്ടും എല്ലാം റെക്കോർഡിന് മുതൽക്കൂട്ടായി.

error: Content is protected !!