
ദേശീയ ക്ഷീര ദിനാഘോഷത്തിന്റെ ഭാഗമായി നവംബര്‍ 26, 27 തീയതികളില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കൊല്ലം മിൽമ ഡയറി സന്ദര്‍ശിക്കുന്നതിന് അവസരം. രാവിലെ 10 മുതല്‍ 5 മണി വരെ പാല്‍ സംസ്‌കരണം, പാലുത്പനങ്ങളുടെ നിര്‍മാണം എന്നിവ നേരിട്ട് കണ്ട് മനസിലാക്കാം. കൂടാതെ മില്‍മയുടെ സ്‌പെഷ്യല്‍ സ്റ്റാള്‍ കൊല്ലം ഡയറിയിലും, ആശ്രമം മൈതാനത്തും പ്രവര്‍ത്തിക്കും. മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാനും അവസരമുണ്ട്. ഫോണ്‍ 0474 2794556, 2797991, 2794884, 2792746




