
നവകേരളസദസ്സിന് മുന്നോടിയായി ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ആശുപത്രിയും ബഹുമാനപെട്ട ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാജോർജ് സന്നർശിക്കുന്നതിന്റെ ഭാഗമായി ഇന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സന്ദർശനം നടത്തി.

സിപിഐഎം കൊല്ലം ജില്ലാസെക്രട്ടറിയേറ്റഗം എസ് വിക്രമൻ,കടയ്ക്കൽഏരിയസെക്രട്ടറി എം നസീർ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, കൊല്ലം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത് ,സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എസ് ബുഹാരി മണ്ഡലം കമ്മിറ്റി അംഗം പി പ്രതാപൻ, Rs ബിജു, ഷിബു കടയ്ക്കൽ, ആശുപത്രി സൂപ്രണ്ട്, ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ,ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ ,ദൃശ്യ മാധ്യമ പ്രവർത്തകർ എന്നിവരും സന്നിഹിതരായിരുന്നു. താലൂക്ക് ആശുപത്രിയ്ക്ക് പുതിയ കെട്ടിടം സർക്കാരിന്റെ പരിഗണനയിലാണ് അതിനുള്ള ഫണ്ടും വകയിരുത്തിയിട്ടുണ്ട്.

പരിഗണയിലുള്ള വിഷയങ്ങൾക്ക് പുറമേ നേരിട്ട് ബോധ്യപ്പെടുന്ന വിഷയങ്ങൾ, രോഗികൾ, കൂട്ടിരിപ്പുകാർ, ആരോഗ്യ പ്രവർത്തകർ, പൊതുജനങ്ങൾ, പൊതുപ്രവർത്തകർ എന്നിവർ നേരിട്ട് ശ്രദ്ധയിൽപ്പെടുത്തുന്നതുമായ വിഷയങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനും കൂടിയാണ് ഈ സന്ദർശനമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇതിലൂടെ സർക്കാർ ആഗ്രഹിക്കുന്ന തരത്തിലുള്ള സേവനം ആശുപത്രികളിൽ ലഭ്യമാക്കാൻ കഴിയും.

ലക്ഷ്യ സ്റ്റാൻഡേർഡ്സ് പ്രകാരം എല്ലാ ആധുനിക സൗകര്യങ്ങളും കൂടിയുള്ള ലേബർ റൂം, ഓപ്പറേഷൻ തീയേറ്റർ എന്നിവ ഉടൻ തന്നെ പ്രവർത്തനസജ്ജമാകും.




